ആലപ്പുഴ: റോട്ടറി ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന കിഡ്സ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളിൽ എറണാകുളവും പെൺകുട്ടികളിൽ ആലപ്പുഴയും ജേതാക്കളായി. എറണാകുളം കോഴിക്കോടിനെയും ആലപ്പുഴ തിരുവന്തപുരത്തെയുമാണ് തോൽപിച്ചത്.
മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ കോഴിക്കോട് പെൺകുട്ടികൾ എറണാകുളത്തെ പരാജയപ്പെടുത്തിയപ്പോൾ ആലപ്പുഴ ആൺകുട്ടികൾ തൃശൂരിനെ പരാജയപ്പെടുത്തി വെങ്കലം നേടി.